ചാമ്പ്യൻസ് ലീഗിൽ ഇന്ന് നാപൾസിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയും നാപോളിയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് കളി അവാാാനിച്ചത്. പുതിയ പരിശീലകനു കീഴിൽ ആദ്യമായി ഇറങ്ങിയ നാപോളിക്ക് ഇന്ന് തുടക്കത്തിൽ താളം കണ്ടെത്തൺ ആയിരുന്നില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്ക് ആയില്ല.
ബാഴ്സലോണ ആണ് മെച്ചപ്പെട്ട കളി കളിച്ചത്. എങ്കിലും ആദ്യ പകുതിയിൽ അവർക്കും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. പെഡ്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
75ആം മിനുട്ടിൽ ഒസിമനിലൂടെ സമനില നേടാൻ നാപോളിക്ക് ആയി. അവരുടെ കളിയിലെ ആദ്യ ഷോട്ടായിരുന്നു ഇത്. ഈ ഗോളിന് ശേഷം നാപോളിയിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. എങ്കിലും ആദ്യ പകുതി സമനിലയിൽ തന്നെ അവസാനിച്ചു.