ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന് പന്തെറിയാൻ സാധ്യത ഉണ്ടെന്ന് ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ്. പരിശീലന സെഷനുകൾക്ക് ശേഷം കാര്യമായ വേദന സ്റ്റോക്സിന് അനുഭവപ്പെട്ടിട്ടില്ല എന്നും പോപ്പ് പറഞ്ഞു.
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ നടന്ന രണ്ടാം ആഷസ് ടെസ്റ്റ് മുതൽ സ്റ്റോക്സ് ബൗൾ ചെയ്തിട്ടില്ല. ലോകകപ്പിൽ അടക്കം താരം ബാറ്ററായി മാത്രമായിരുന്നു കളിച്ചത്.
“നാളെ അവൻ എങ്ങനെ ആകും പരിശീലനം പോകുന്നത് എന്ന് അവൻ നോക്കും അതിനു ശേഷം ആകും തീരുമാനം” പോപ്പ് പറഞ്ഞു.
“അയാൾക്ക് അധികം വേദനയില്ലെങ്കിൽ, അതൊരു പോസിറ്റീവ് അടയാളമാണ്. താൻ ബൗൾ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് നേരത്തെ തന്നെ അമിത സമ്മർദ്ദം ചെലുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, അതിനാൽ തൻ്റെ കാൽമുട്ടിന് എങ്ങനെ ഫീൽ ചെയ്യുന്നു എന്നതനുസരിച്ച് അദ്ദേഹം തീരുമാനം എടുക്കും” പോപ്പ് പറഞ്ഞു.
“അവൻ പന്തെറിയാൻ എല്ലാ അവസരവുമുണ്ട്, പക്ഷേ അദ്ദേഹം അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല” പോപ്പ് കൂട്ടിച്ചേർത്തു.