രണ്ടാം കുഞ്ഞിന്റെ ജന്മ വാർത്ത പങ്കുവെച്ച് കോഹ്ലിയും അനുഷ്കയും

Newsroom

ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്ലിയുടെയും ചലചിത്ര താരം അനുഷ്‌ക ശർമ്മയുടെയും രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം ഇരുവരും ഇന്ന് ഔദ്യോഗികമായി പങ്കുവെച്ചു. ഫെബ്രുവരി 15 നാണ് ആൺകുട്ടി ജനിച്ചതെന്ന് കോഹ്‌ലിയും അനുഷ്‌കയും തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കോഹ്ലി 24 02 20 21 57 35 140

Akaay എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വാമികയുടെ ചെറിയ സഹോദരനെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.

ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു. എന്നും ഇരുവരും പറഞ്ഞു. കോഹ്‌ലിയും അനുഷ്‌ക ശർമ്മയും 2017-ൽ ആണ് വിവാഹിതരായയത്.