റുപേ പ്രൈം വോളിബോള്‍ ലീഗ്: ആവേശപ്പോരില്‍ മുംബൈക്ക് ജയം

Newsroom

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന് ജയത്തുടക്കം. അഞ്ച് സെറ്റ് ത്രില്ലറില്‍ അവര്‍ നവാഗതരായ ഡല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ മുംബൈ നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ടു സെറ്റുകള്‍ നേടി ഡല്‍ഹി തൂഫാന്‍സ് കളിയില്‍ തിരിച്ചെത്തി. അവസാന സെറ്റിലെ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ മുംബൈ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 15-13, 17-15, 13-15, 13-15, 17-15. ശുഭം ചൗധരിയാണ് കളിയിലെ താരം.

മുംബൈ 24 02 16 22 08 29 488

നാളെ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. ആദ്യ മത്സരത്തില്‍ ചെന്നൈ അഹമ്മദാബാദിനോട് തോറ്റിരുന്നു.