റോമയുടെ നിലവിലെ അമേരിക്കൻ ഉടമകൾ സൗദി നിക്ഷേപകർക്ക് ക്ലബ്ബ് വിൽക്കാൻ ചർച്ചകൾ നടത്തുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. PIF തന്നെ റോമയ്ക്ക് ആയി രംഗത്തുള്ളതായാണ് വാർത്തകൾ.
ചൊവ്വാഴ്ച, സൗദി അറേബ്യയിലെ റിയാദിൽ, റോമ അധികൃതർ സൗദി നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതായി ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. രണ്ട് പാർട്ടികൾ റോമയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടും ഒപ്പം തുർക്കി അലൽഷിഖ് എന്ന സ്വകാര്യ നിക്ഷേപകരും റോമയെ വാങ്ങാൻ ശ്രമിക്കുന്നുണ്ട്.
ക്ലബ്ബ് വിൽക്കാൻ 1.08 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ റോമ ഉടമകൾ ആവശ്യപ്പെടുന്നത്. 700 മില്യൺ നൽകാനും ഒപ്പം 300 മില്യൺ സ്റ്റേഡിയം വികസിപ്പിക്കാനായൊ നൽകാനും സൗദി അറേബ്യൻ നിക്ഷേപകർ ഒരുക്കമാണ്