ടി20 ലോകകപ്പിലെ ഏറ്റവും മികച്ച പേസര്‍ ബുംറയായിരിക്കും – വെര്‍ണോൺ ഫിലാന്‍ഡര്‍

Sports Correspondent

ഇന്ന് ലോകക്രിക്കറ്റിലെ കംപ്ലീറ്റ് ബൗളര്‍ ബുംറയാണെന്നും താരമായിരിക്കും ടി20 ലോകകപ്പിലെ ഏറ്റവും മികച്ച പേസര്‍ എന്നും പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണോൺ ഫിലാന്‍ഡര്‍.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിന് ശേഷം ലോക റാങ്കിംഗിൽ ഒന്നാമത്തെ ടെസ്റ്റ് ബൗളര്‍ ആയി താരം നിലകൊള്ളുമ്പോളാണ് ഫിലാന്‍ഡറുടെ പരാമര്‍ശം.

ബുംറ

ലൈനിലും ലെംഗ്ത്തിലും കൃത്യതയാണ് ബുംറയുടെ പ്രത്യേകതയെന്നും അദ്ദേഹം കംപ്ലീറ്റ് ബൗളറാണെന്നും പറഞ്ഞ ഫിലാന്‍ഡര്‍ താരം തന്റെ ചേഞ്ച്-അപ്സും യോര്‍ക്കറുകളും കാരണം ടി20 ലോകകപ്പിലെ മുന്‍ നിര ബൗളറായി മാറുമെന്നും പറഞ്ഞു.