വെസ്റ്റ് ഇൻഡീസിനെതിരായ ഹൊബാർട്ടിൽ നടക്കുന്ന ആദ്യ ടി20യിൽ ഓസ്ട്രേലിയൻ ടി20 ക്യാപ്റ്റൻ മിച്ച് മാർഷിന് കളിക്കാം. കൊവിഡ് പോസിറ്റീവായ മാർഷിന് പക്ഷെ കളിക്കുമ്പോൾ ഗ്രൗണ്ടിൽ അകലം പാലിച്ച് നിൽക്കേണ്ടി വരും. മാർഷിന് ആദ്യ കളിയിൽ ക്യാപ്റ്റൻ ആയി തന്നെ തുടരാം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു, എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രോട്ടോക്കോളുകൾ പാലിക്കണം.
മത്സരത്തിൽ ഒരു പ്രത്യേക ഡ്രസ്സിംഗ് റൂം ഏരിയ മിച്ചൽ മാർഷിനായി നൽകും. ആഹ്ലാദങ്ങളിൽ പങ്കെടുക്കാനോ ടീമംഗങ്ങൾക്ക് അടുത്ത് നിന്ന് നിർദേശങ്ങൾ നൽകാനോ മാർഷിനാകില്ല.
നേരത്തെ ജോഷ് ഇംഗ്ലിസും കാമറൂൺ ഗ്രീനും കൊവിഡ് പോസിറ്റീവുകൾ ഉണ്ടായിരുന്നിട്ടും ഓസ്ട്രേലിയക്കായി കളിച്ചിരുന്നു. അവരും ഇതേ പ്രോട്ടോക്കോൾ പാലിക്കേണ്ടി വന്നിരുന്നു.
ആറ് ടി20കളിൽ ആദ്യത്തേതാണ് നാളെ നടക്കുന്ന മത്സരം, മാർഷ് ആകും ലോകകപ്പിൽ ഓസ്ട്രേലിയയെ നയിക്കുക എന്നാണ് സൂചന. അതാണ് വെസ്റ്റിൻഡീസിനെതിരെ സ്ക്വാഡിൽ കമ്മിൻസ് ഉണ്ടായിട്ടും മാർഷിനെ ആണ് ഓസ്ട്രേലിയ ക്യാപ്റ്റൻ ആയി നിലനിർത്തിയിരിക്കുന്നത്.