വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസമായത് ശുഭ്മാൻ ഗില്ലിന്റെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയാണ് എന്ന് എബി ഡിവില്ലിയേഴ്സ്. ഗിൽ 147 പന്തിൽ 11 ഫോറും രണ്ട് സിക്സും ഉൾപ്പെടെ 104 റൺസ് എടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്കോർ ഉയർത്താൻ സഹായിച്ചിരുന്നു.
“ഗിൽ രണ്ടാം ഇന്നിംഗ്സിൽ വന്ന് അവിശ്വസനീയമായ രീതിയിൽ കളിച്ചു. എന്തൊരു അവിശ്വസനീയമായ കളിക്കാരൻ ആണ് ഗിൽ. അവൻ തൻ്റെ ശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഈ ഇന്നിംഗ്സ് ഗില്ലിന്റെ മികവ് കാണിക്കുന്നു.” ഡി വില്ലിയേഴ്സ് പറഞ്ഞു.
“ഒരു വലിയ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു സെഞ്ച്വറി,അതായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം,” ഡിവില്ലിയേഴ്സ് പറഞ്ഞു.