ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് ബൗളർ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര ഒന്നാമത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളർ ആണ് ബുമ്ര. ഐ സി സിയുടെ ടെസ്റ്റ്, ഏകദിനം, ടി20 ഫോർമാറ്റുകളിൽ ഒന്നാമത് എത്തിയ ആദ്യ ബൗളർ ആയും ബുമ്ര മാറി.
ഇംഗ്ലണ്ടിനെതിരാറ്റ രണ്ടാം ടെസ്റ്റിൽ 9/91 എന്ന മികച്ച ബൗളിംഗ് പ്രകടനം ആണ് ബുംറയെ ടെസ്റ്റിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിച്ചത്. ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദി മാച്ച് ബഹുമതി നേടുകയും ചെയ്തിരുന്നു. ഒന്നാമത് ഉണ്ടായിരുന്ന അശ്വിൻ രണ്ട് സ്ഥാനങ്ങൾ പിറകിൽ പോയി മൂന്നാം സ്ഥാനത്തായി.
അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നിവരാണ് മുമ്പ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.