കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രൈസ് മിറാണ്ട പഞ്ചാബ് എഫ് സിയിലേക്ക്

Newsroom

Picsart 24 01 30 18 57 10 439
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ട ക്ലബ് വിടും. താരം ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഐ എസ് എൽ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് പോകും. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ലോൺ അടിസ്ഥാനത്തിൽ ആകും നീക്കം. ഈ സീസണിൽ അധികം അവസരം ബ്രൈസിന് ലഭിച്ചിരുന്നില്ല.

ബ്രൈസ് മിറാണ്ട 24 01 30 18 57 24 739

ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണിൽ ആയിരുന്നു ബ്രൈസ് മിറാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌. കിട്ടിയ അവസരങ്ങൾ മുതലെടുത്ത് ആദ്യ ഇലവനിലേക്ക് എത്താൻ ബ്രൈസിനും ആയില്ല. 2026വരെ ബ്രൈസിന് കേരള ബ്ലാസ്റ്റേഴിൽ കരാർ ഉണ്ട്. ലോൺ കഴിഞ്ഞ് താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തും.

മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു.

2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ചു.