മോശം ഫോമിൽ ആണെങ്കിലും ഗിൽ ടീമിൽ തുടരും എന്നാണ് തന്റെ വിശ്വാസം എന്ന് സഹീർ ഖാൻ. താരത്തിനു മേൽ സമ്മർദ്ദം ഉണ്ടെങ്കിലും ഗില്ലിനെ ടീം ഇന്ത്യ വിശ്വസിക്കുന്നുണ്ട് എന്ന് സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഗിൽ പരാജയപ്പെട്ടിരുന്നു. അവസാന 14 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി പോലും താരത്തിന് നേടാൻ ആയിട്ടില്ല.
“നിങ്ങൾ പറയുന്ന സമ്മർദ്ദം ഈ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഗില്ലിൽ വന്നതായി ഞാൻ കരുതുന്നില്ല, കാരണം അവൻ ബാറ്റിംഗിൻ്റെ ക്ലാസ് ഉണ്ട്, ആദ്യ ഇന്നിംഗ്സിൽ അവന്റെ ക്ലാസ് വന്നില്ല. അവിടെ നല്ല പ്ലാറ്റ്ഫോം ഉണ്ടായിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ ഗില്ലിനായില്ല.” സഹീർ പറഞ്ഞു.
“അവനിൽ ഇപ്പോൾ സമ്മർദ്ദമുണ്ട്, പക്ഷേ നിങ്ങൾ അത് കൈകാര്യം ചെയ്യണം. ക്രിക്കറ്റിൽ നമ്മൾ പറയുന്നതുപോലെ, ഒരു നല്ല കളിക്കാരൻ ഉയർന്നുവരുന്നത് സമ്മർദ്ദത്തിൽ നിന്നാണ്. ടീം ശുഭ്മാനെ അങ്ങനെ കാണും, ആരാധകരും അവനെ അങ്ങനെ കാണും, അതിനാൽ അദ്ദേഹത്തിന് ഇനിയും അവസരം നൽകും. ഇപ്പോൾ ടീമിൽ അദ്ദേഹത്തിൻ്റെ സ്ഥാനത്തെ കുറിച്ച് ഒരു ചോദ്യവും വേണ്ടെന്ന് ഞാൻ കരുതുന്നു. അവൻ നമ്പർ 3ൽ കളിക്കും.” സഹീർ ഖാൻ പറഞ്ഞു.