ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ നഷ്ടം

Newsroom

ഇംഗ്ലണ്ട് ബാറ്റിംഗ് രണ്ടാം ഇന്നിംഗ്സിലും പതറുന്നു. അവർ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 173/5 എന്ന നിലയിലാണ്. 2 റൺസുമായി ഫോക്സും 68 റൺസുമായി പോപും ആണ് ക്രീസിൽ ഉള്ളത്. അവർ ഇപ്പോഴും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിന് 17 റൺസിന് പിറകിലാണ്.

ഇംഗ്ല 24 01 27 14 37 59 717

രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്നും ഓപ്പണർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പക്ഷെ ഇന്നും ആ ഓപ്പണിംഗ് കൂട്ടുകെട്ടിന് പിറകെ വന്നവർ തിളങ്ങിയില്ല. സാക് ക്രോലി 31 റൺസ് എടുത്ത് അശ്വിന്റെ പന്തിലും 47 റൺസ് എടുത്ത ഡക്കറ്റ് ബുമ്രയുടെ പന്തിലും പുറത്തായി.

രണ്ട് റൺസ് എടുത്ത റൂട്ടിനെയും ബുമ്ര പുറത്താക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 6 റൺസിൽ നിൽക്കെ അശ്വിന്റെ പന്തിൽ ബൗൾഡ് ആയി. 10 റൺസ് എടുത്ത ബെയർസ്റ്റോയെ ജഡേജയും ബൗൾഡ് ആക്കി.