ചാഹലിനെ ഇന്ത്യ അവഗണിക്കുന്നത് നിർത്തണം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ലോകകപ്പ് ടീമിൽ ചാഹൽ എന്തായാലും ഉണ്ടാകണം എന്ന് ഹർഭജം പറഞ്ഞു. “ഞാൻ യുസ്വേന്ദ്ര ചാഹലിനെ ആദ്യം ടീമിൽ എടുക്കും. അവൻ അവഗണിക്കപ്പെടുന്നു; എന്തുകൊണ്ടെന്ന് എനിക്കറിയില്ല. അവനും അതിന്റെ കാരണം അറിയാമെന്ന് ഞാൻ കരുതുന്നില്ല.” ഹർഭജൻ പറഞ്ഞു.
“ഇന്നും, രാജ്യത്ത് മികച്ച ഒരു ലെഗ് സ്പിന്നർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അവനെക്കാൾ ധീരനായ ഒരു സ്പിന്നർ ഉണ്ടെന്നും ഞാൻ കരുതുന്നില്ല. എന്റെ രണ്ടാമത്തെ സ്പിന്നർ രവീന്ദ്ര ജഡേജയായിരിക്കും. വാഷിംഗ്ടൺ സുന്ദറിലൂടെ ഒരു ഓഫ് സ്പിന്നറും ടീമിൽ വേണം.” ഹർഭജൻ പറഞ്ഞു.
ടി20 ലോകകപ്പിൽ, പ്രത്യേകിച്ച് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും സ്പിന്നിന് പ്രാധാന്യം ഉണ്ടാകും എന്ന് ഹർഭജൻ ഊന്നിപ്പറഞ്ഞു. “ഇന്ത്യയെപ്പോലെയുഅ പിച്ചുകൾ ആകും അവിടെ. സ്പിന്നർമാർ വലിയ പങ്ക് വഹിക്കും. ഞാൻ പല അവസരങ്ങളിലും വെസ്റ്റ് ഇൻഡീസിൽ പോയിട്ടുണ്ട്, സ്പിന്നർമാർക്കായി എപ്പോഴും എന്തെങ്കിലും അവിടെ ആനുകൂല്യം കിട്ടാറുണ്ട്.സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണം ടീമിനെ ഉണ്ടാക്കാൻ. നിങ്ങളുടെ ടീമിൽ കുറഞ്ഞത് മൂന്ന് സ്പിന്നർമാരെങ്കിലും ഉണ്ടായിരിക്കണം.” അദ്ദേഹം പറഞ്ഞു.