സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇന്ന് 32ആം മിനുട്ടിൽ ക്ലെറ്റൻ സിൽവയിലൂടെ ആണ് ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തത്. 44ആം മിനുട്ടിൽ റാമ്ലുചുംഗയിലൂടെ ഹൈദരാബാദ് മറുപടി നൽകി. ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ ക്ലൈറ്റൻ സിൽവ വീണ്ടും ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചു. സ്കോർ 2-1. 78ആം മിനുട്ടിൽ ഹൈദരാബാദ് വീണ്ടും സമനില പിടിച്ചു. നിം ഡോർജി ആയിരുന്നു സ്കോറർ. 2-2. ഈസ്റ്റ് ബംഗാൾ അതിലും തളർന്നില്ല. 80ആം മിനുട്ടിൽ സൗളിലൂടെ അവർ മൂന്നാം ഗോൾ നേടി. ഇത് വിജയ ഗോളായി മാറി.