മെൽബേൺ ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയയെ 318 റൺസിന് ഓള്‍ഔട്ട് ആക്കി പാക്കിസ്ഥാന്‍. അമീര്‍ ജമാൽ മൂന്ന് വിക്കറ്റ് നേടിപ്പോള്‍ 96.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലാബൂഷാനെ 63 റൺസുമായി ഓസീസ് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ മാര്‍ഷ് 41 റൺസും ഉസ്മാന്‍ ഖവാജ 42 റൺസും നേടി.














