സഞ്ജു കളിയിലെ താരം, ഇന്ത്യയ്ക്ക് 78 റൺസ് വിജയം

Sports Correspondent

Updated on:

സഞ്ജുവിന്റെ മികച്ച ഇന്നിംഗ്സിനൊപ്പം ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം ഏകദിനം വിജയിച്ച് പരമ്പരയും സ്വന്തമാക്കി ഇന്ത്യ. 297 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസിന് പുറത്തായപ്പോള്‍ 78 റൺസിന്റെ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്.

Indiabowling2

ടോണി ഡി സോര്‍സി 81 റൺസ് നേടി ദക്ഷിണാഫ്രിക്കന്‍ നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിലാര്‍ക്കും സോര്‍സിയ്ക്ക് പിന്തുണ നൽകുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ മത്സരം സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം 36 റൺസ് നേടി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് നാലും അവേശ് ഖാന്‍, വാഷിംഗ്ടൺ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.