ദിൽഷൻ മധുശങ്കയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

Newsroom

ശ്രീലങ്കൻ പേസ് ബൗളർ ദിൽഷൻ മധുശങ്കയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 4.60 കോടി നൽകിയാണ് മുംബൈ ഇന്ത്യൻസ് മധുശങ്കയെ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ പിച്ചിൽ മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ മധുശങ്കയ്ക്ക് ആയിരുന്നു.

ദിൽഷൻ 23 12 19 16 00 23 567

ഇതുവരെ 11 ടി20 മത്സരങ്ങൾ ശ്രീലങ്കയ്ക്ക് ആയി കളിച്ചിട്ടുള്ള 23കാരൻ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ 15 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റുകളും മധുശങ്കെ ഇതുവരെ നേടിയിട്ടുണ്ട്.