ഐപിഎൽ ലേലം – താരങ്ങളുടെ രജിസ്ട്രേഷന്‍ ഇന്നവസാനിക്കും

Sports Correspondent

ഐപിഎൽ മിനി ലേലത്തിന് മുമ്പായുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും. ഡിസംബര്‍ 19ന് ആണ് ലേലം നടക്കുന്നത്. അതാത് ബോര്‍ഡുകളിൽ നിന്ന് അനുമതി പത്രത്തോട് കൂടി താരങ്ങള്‍ക്ക് ലേലത്തിൽ പങ്കെടുക്കുവാന്‍ പേര് നൽകുന്നതിനുള്ള അവസാന തീയ്യതി ഇന്നാണ്.

700ലധികം താരങ്ങള്‍ ലേലത്തിൽ പങ്കെടുക്കാനായി പേര് ചേര്‍ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിൽ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നീ ഏകദിന ലോകകപ്പ് ജേതാക്കളും ഉണ്ടാകും. മികച്ച ലോകകപ്പ് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ന്യൂസിലാണ്ട് താരം രച്ചിന്‍ രവീന്ദ്രയും ലേലത്തിൽ പങ്കെടുക്കാനായി പേര് നൽകിയെന്നാണ് ലഭിയ്ക്കുന്ന വിവരം.