അർജുൻ ടെൻഡുൽക്കറെ മുംബൈ ഇന്ത്യൻസ് നിലനിർത്തി

Newsroom

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഇത്തവണയും മുംബൈ ഇന്ത്യൻസിനൊപ്പം. താരത്തെ ടീമിൽ നിലനിർത്താൻ മുംബൈ ഇന്ത്യൻസ് തീരുമാനിച്ചു. അവസാന ദിവസം പ്രഖ്യാപിച്ച റിടെയ്ൻഡ് ലിസ്റ്റിൽ അർജുനും ഇടം നേടി. അർജുൻ ടെംഡുൽക്കറിന് കഴിഞ്ഞ ഐ പി എൽ സീസൺ അത്ര മികച്ചതായിരുന്നില്ല.

അർജുൻ 23 04 16 15 56 09 644

കഴിഞ്ഞ ലേലത്തിൽ 30 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കിയത്. ബൗളർ ആയ അർജുന് ഇത്തവണ എങ്കിലും ഐ പി എല്ലിൽ കഴിവ് തെളിയിക്കാൻ ആകും എന്നാകും സച്ചിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. 22കാരനായ താരം അതിനു മുമ്പത്തെ സീസണിലും മുംബൈ ഇന്ത്യൻസിന് കളിച്ചിട്ടുണ്ട്.