പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മാറ്റങ്ങൾ തുടരുന്നു. അവർ പുതിയ ബൗളിംഗ് പരിശീലകന്മാരെ നിയമിച്ചു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെ ഫാസ്റ്റ് ബൗളിംഗ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആകും ഇവരുടെ ആദ്യ ദൗത്യം.
ഉമർ ഗുൽ മുമ്പ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലും ന്യൂസിലൻഡിനെതിരായ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലും പാകിസ്ഥാൻ പുരുഷ ടീമിന്റെ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ എച്ച്ബിഎൽ പിഎസ്എൽ സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളിംഗ് പരിശീലകനായും 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പാകിസ്ഥാനായി 47 ടെസ്റ്റുകളിൽ 163 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 130 ഏകദിനങ്ങളും (60 ടി20-യും ഉമർ ഗുൽ കളിച്ചു.
സ്പിന്നർ സയീദ് അജ്മൽ 35 ടെസ്റ്റുകളിലും 113 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട് മൂന്ന് ഫോർമാറ്റുകളിലുമായി 447 വിക്കറ്റുകൾ വീഴ്ത്തി.