ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ നിരാശയായിരുന്നു തളംകെട്ടി നിന്നതെന്നും താരങ്ങള്‍ ഇമോഷണലാകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നതെന്നും പറഞ്ഞ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കോച്ചെന്ന നിലയിൽ ഇത് കണ്ട് നിൽക്കുവാന് പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.
രോഹിത് ശര്‍മ്മ തന്റെ ഇമോഷനുകളെ കടിച്ചമര്‍ത്തുകയായിരുന്നുവെന്നും മത്സരശേഷം ഗ്രൗണ്ടിൽ അദ്ദേഹം നിലകൈവിടാതിരിക്കുവാന് ശ്രമിക്കുകയായിരുന്നുവെന്ന് തനിക്ക് മനസ്സിലായി എന്നും എന്നാൽ താരങ്ങളുടെ ഈ നില കണ്ട് നിൽക്കുവാന് പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി.
ഇവര്‍ നടത്തിയ കഠിനപ്രയത്നം അന്തിമ ഫലം നേടിക്കൊടുക്കുന്നതിലേക്ക് എത്താത്തിന്റെ പ്രയാസം താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഉണ്ടായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. എന്നാൽ ഇത് സ്പോര്‍ട്സ് ആണെന്നും അവിടെ ഇത് സംഭവിക്കുമെന്നും മികച്ച ടീം ആണ് വിജയിച്ചതെന്നതിൽ തര്‍ക്കമില്ലെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.