ഇന്ത്യയുടെ മധ്യനിരയിൽ അത്ഭുതമാവുകയാണ് ശ്രേയസ് അയ്യർ. ഇന്ന് വീണ്ടും സെഞ്ച്വറി നേടിക്കൊണ്ട് ശ്രേയസ് 500ന് മുകളിൽ ഒരു ലോകകപ്പ് ടൂർണമെന്റിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി മാറി. ടൂർണമെന്റിന്റെ ചരിത്രത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത് 500+ റൺസ് നേടാൻ ആർക്കും ആയിരുന്നില്ല. നമ്പർ 4 അല്ലെങ്കിൽ അതിൽ താഴെ ബാറ്റു ചെയ്യുന്നവർക്ക് ഇത്ര അധികം റൺസ് നേടുക എളുപ്പവുമല്ല.
മധ്യനിര ബാറ്റ്‌സ്മാൻമാരിൽ, 2007ലെ ടൂർണമെന്റിൽ സ്‌കോട്ട് സ്‌റ്റൈറിസിന്റെ 499 റൺസിന്റെ റെക്കോർഡാണ് അയ്യർ ഇന്ന് മറികടന്നത്.മുതുകിലെ ശസ്ത്രക്രിയ കാരണം നീണ്ട കാലം പുറത്തിരുന്ന് വന്നാണ് ശ്രേയസ് ഈ അത്ഭുത പ്രകടനങ്ങൾ നടത്തുന്നത്.
പാകിസ്ഥാൻ (53*), ശ്രീലങ്ക (82), ദക്ഷിണാഫ്രിക്ക (77) എന്നിവർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് നെതർലൻഡ്സിനെതിരെയും (128*) ഇന്ന് ന്യൂസിലൻഡിനെതിരെയും സെഞ്ച്വറിയും നേടി. ഇന്ന് വെറും 70 പന്തിൽ 4 ബൗണ്ടറികളും 8 സിക്‌സറുകളും ഉൾപ്പെടെ 105 റൺസാണ് ബാറ്റർ അടിച്ചുകൂട്ടിയത്.