മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കൽ ഹസി ഇന്ത്യൻ ടീമിനെ പ്രശംസിച്ചു. പുതിയ തലമുറയിലെ ഇന്ത്യൻ കളിക്കാർ ഭൂതകാലത്തെക്കുറിച്ച് ഓർത്ത് ഭയപ്പെടുന്നില്ല എന്ന് പറഞ്ഞു. “ഇന്ത്യ വളരെ മനോഹരമായി ടീമാണ്, അവരുടെ സ്ക്വാഡ് അതിശയകരമാണ്. അവർ എല്ലാ മേഖലകളും കവർ ചെയ്തിട്ടുണ്ട്,അവർ ആത്മവിശ്വാസത്തോടെ കളിക്കുന്നു. അവർ ഈ കളി ഇഷ്ടപ്പെടുന്നതായി തോന്നുന്നു,” ഹസി പറഞ്ഞു.
“വ്യക്തമായും, അവരാണ് ഫേവറിറ്റ്സ്. സംശയമില്ല. ഇനി നോക്കൗട്ട് ഘട്ടത്തിൽ ആ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന സമ്മർദം കൈകാര്യം ചെയ്യാൻ കഴിയുമോ എന്നതാണ് കാര്യം. നോക്കൗട്ട് സ്റ്റേജിൽ അവർ കളിക്കുന്നത് കാണാൻ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്.” ഹസി പറഞ്ഞു.
പുതിയ തലമുറയിലെ കളിക്കാർ ഭൂതകാലത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും പഴയ ബാഗേജുകൾ ഒപ്പം കൊണ്ടുപോകുന്നില്ലെന്നും ഹസി പറഞ്ഞു.
“ഈ തലമുറയിലെ കളിക്കാരെക്കുറിച്ചുള്ള എന്റെ നിരീക്ഷണം അവർ ഭൂതകാലത്തെ കാര്യമാക്കുന്നില്ല എന്നതാണ്. അവർ സ്വന്തം ചരിത്രം എഴുതുന്നു. ഈ പുതിയ തലമുറയിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പഴയ ബാഗേജുകളെ കുറിച്ചോ പഴയ മുറിവുകളെ കുറിച്ചോ ഓർത്ത് വിഷമിക്കുന്നില്ലെന്ന് തോന്നുന്നു. അവർ അവിടെ പോയി സ്വന്തം ഡെസ്റ്റിനി രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്, ”ഹസി പറഞ്ഞു.