അവസാനം ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരു വിജയം ഇന്ന് അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ നെതർലാൻസിനെ 160 റൺസിന് ആണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 340 എന്ന വിജയലക്ഷ്യം പിന്തുടർന്ന നെതർലാൻഡ് 179 റൺസിന് ഓളോട്ടായി. 41 റൺസ് എടുത്ത തേജാ മാത്രമാണ് നെതർലാൻസിനായി ഇന്ന് ബാറ്റു കൊണ്ട് തിളങ്ങിയത്.
ഇംഗ്ലണ്ടിനായി ആദിൽ റാഷിദും മൊയീൻ അലിയും മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. ഡേവിഡ് ബില്ലി എന്നിവർ രണ്ട് വിക്കറ്റും നേടി. ഈ വിജയത്തോടെ ഇംഗ്ലണ്ടിന് നാലു പോയിന്റായി. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ രണ്ടാം വിജയം മാത്രമാണിത്
നേരത്തെ ബെൻ സ്റ്റോക്സ് നേടിയ മികച്ച സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ നേടാൻ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 339/9 റൺസ് എടുത്തു. 74 പന്തിൽ നിന്ന് 87 റൺസ് എടുത്ത ഡേവിഡ് മലൻ ആണ് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകിയത്. അവസാനം മികച്ച സെഞ്ച്വറി നേടി ബെൻ സ്റ്റോക്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.
റൂട്ട്, ഹാരി ബ്രൂക്ക്, ബട്ട്ലർ തുടങ്ങിയവർ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. അവസാനം ബെൻ സ്റ്റോക്സും ക്രിസ് വോക്സും ചേർന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സ്റ്റോക്ക്സ് 84 പന്തിൽ 108 റൺസ് എടുത്തു. 6 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ ഇനി ഇന്നിംഗ്സ്.
ക്രിസ് ബോക്സ് 45 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നെതര്‍ ലെൻസിനായ ബാസ് ദെ ലെദെ മൂന്ന് വിക്കറ്റും ആര്യൻ ദത്തും വാൻ ബീകും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.