കപിൽ ദേവിന്റെയും കിർമാണിയുടെയും റെക്കോർഡ് മറികടന്ന് മാക്സ്‌വെൽ കമ്മിൻസ് കൂട്ടുകെട്ട്

Newsroom

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെയും സയ്യിദ് കിർമാനിയുടെയും റെക്കോർഡ് ഇന്ന് ഗ്ലെൻ മാക്‌സ്‌വെല്ലും പാറ്റ് കമ്മിൻസും ചേർന്ന് മറികടന്നു. ലോകകപ്പിലെ എട്ടാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് മാക്‌സ്‌വെല്ലും കമ്മിൻസും ചേർന്ന് ഇന്ന് ചേർത്തത്. അഫ്ഗാനിസ്താനെതിരെ 202 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് തീർത്തത്.

കപിൽ 23 11 07 23 07 06 926

1983 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ആയിരുന്നു കപിൽ ദേവും സയ്യിദ് കിർമാനിയും റെക്കോർഡ് ഇട്ടത്‌. കപിൽ ദേവും സയ്യിദ് കിർമാനിയും അന്ന് എടുത്ത 126 റൺസിന്റെ കൂട്ടുകെട്ട് എട്ടാം വിക്കറ്റിലോ അതിനു താഴെയോ ഉള്ള ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന കൂട്ടുകെട്ടായിരുന്നു,

ഇന്ന് 91 റൺസിൽ നിൽക്കെ ആയിരുന്നു കമ്മിൻസും മാക്സ്വെലും ഒരുമിച്ചത്. വിജയം വരെ അവർ ക്രീസിൽ തുടർന്നു. 202 റൺസിന്റെ കൂട്ടുകെട്ടിൽ 12 റൺസ് മാത്രമായിരുന്നു കമ്മിൻസിന്റെ സംഭാവന‌