ഈ ഇന്ത്യൻ ടീം എൺപതുകളിലെ വെസ്റ്റിൻഡീസ് ടീമിനെ ഓർമ്മിപ്പിക്കുന്നു എന്ന് റമീസ് രാജ

Newsroom

ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങൾ കാണുമ്പോൾ 1980കളിലെ ഇതിഹാസം വെസ്റ്റിൻഡീസ് ടീമിനെ ഓർമ്മ വരുന്നു എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ‌‌. ലോകകപ്പിലെ ഇന്ത്യയുടെ ഓൾറൗണ്ട് ഷോയെ അഭിനന്ദിച്ച രാജ, വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ എന്ന് പറഞ്ഞു.

ഇന്ത്യ 23 11 02 21 18 50 336

“വൈറ്റ്-ബോൾ ക്രിക്കറ്റിൽ, വളരെ ദൂരം മുന്നിലാണ് ഇന്ത്യ. കൂടാതെ, മ്അവർക്ക് മികച്ച കളിക്കാരുടെ ഒരു വലിയ ലിസ്റ്റ് ബാറ്റിംഗിൽ ഉണ്ട്. വിരാട് കോഹഹ്ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ. ബൗളിംഗ് ആണെങ്കിൽ ഇന്ത്യ ക്ലിനിക്കൽ ആണ്.” റമീസ് രാജ പറഞ്ഞു.

“ഞാൻ ഇന്ത്യയെ 80കളിലെ വിൻഡീസുമായി താരതമ്യപ്പെടുത്തുന്നു. വെസ്റ്റ് ഇൻഡീസിന് പന്തിൽ കൂടുതൽ പേസ് ഉണ്ടായിരുന്നു. എന്നാൽ ഏകപക്ഷീയമായി കളിച്ച് എതിരാളികളെ ഭയപ്പെടുത്താൻ ആ പഴയ വെസ്റ്റിൻഡീസിനെ പോലെ ഇന്ത്യക്കും ആകുന്നു, വലിയ മാർജിൻ വിജയങ്ങൾ നേടുന്നു‌, പഴയ വെസ്റ്റിൻഡീസുമായി ഇന്ത്യയെ താരതമ്യപ്പെടുത്താം” – റമിസ് രാജ പറഞ്ഞു.