ഐപിഎല്ലിൽ രണ്ടാം ടയർ ലീഗും റിലഗേഷനും വേണമെന്ന് നിർദ്ദേശിച്ച് ഐ പി എല്ലിന് പിറകിൽ പ്രവർത്തിച്ച ലളിത് മോദി. 20 ടീമുകളെ ഉൾപ്പെടുത്തി രണ്ടാം ഡിവിഷൻ ഉണ്ടാക്കണം എന്നും ഫുട്‌ബോൾ പോലെയുള്ള തരംതാഴ്ത്തൽ പ്രമോഷൻ മോഡൽ കൊണ്ടുവരണം എന്നും മോദി നിർദ്ദേശിച്ചു. ബി സി സി ഐയുടെ വിലക്ക് നേരിടുന്ന മോദി സൗദി അറേബ്യയിൽ നിന്ന് ഐ പി എല്ലിന് വരാൻ പോകുന്ന നിക്ഷേപ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു.
“ബിസിസിഐയിൽ എന്താണ് നടക്കുന്നത് എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. 15 വർഷമായി അവർ എന്നോട് സംസാരിച്ചിട്ടില്ല. പക്ഷേ ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, സെക്കൻഡി ഡിവിഷൻ ലീഗിനെക്കുറിച്ച് ഞാൻ തീർച്ചയായും ചിന്തിക്കുമായിരുന്നു” അദ്ദേഹം പറഞ്ഞു.
“രണ്ടാം ഡിവിഷൻ ലീഗിൽ 20 ടീമുകൾ വരെ വരാം, രണ്ട് ടീമുകൾക്ക് പ്രമോഷനും രണ്ട് ടീമുകളെ റിലഗേറ്റും ചെയ്യാം. മൊത്തത്തിൽ ഒരു പുതിയ ഗെയിം സൃഷ്ടിക്കുകയും ചെയ്യും, ”മോദി പറഞ്ഞു.