ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് നോട്ടത്തിൽ എത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ആയാണ് കളിച്ചത് എന്നും ടീമിനായല്ല സ്വന്തം സെഞ്ച്വറിക്ക് ആയാണ് കോഹ്ലി കളിച്ചത് എന്നും ഹഫീസ് പറഞ്ഞു.
“വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് കോഹ്ലി ഇങ്ങനെ സെഞ്ച്വറിക്ക് വേണ്ടി കളിക്കുന്നത്. 49-ാം ഓവറിൽ, സ്വന്തം സെഞ്ചുറിയിലെത്താൻ അദ്ദേഹം സിംഗിൾ എടുക്കാൻ നോക്കി, ടീമിനായി കളിച്ചില്ല,” ‘ടോപ്പ് ക്രിക്കറ്റ് അനാലിസിസ്’ എന്ന ക്രിക്കറ്റ് ഷോയിൽ ഹഫീസ് പറഞ്ഞു
“രോഹിത് ശർമ്മയ്ക്കും സ്വാർത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം കളിച്ചില്ല കാരണം അദ്ദേഹം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല, നിങ്ങളുടെ ക്യാപ്റ്റനും കോഹ്ലിയെ പോലെ കളിക്കാൻ കഴിയും, പക്ഷേ അവന്റെ ലക്ഷ്യം അവന്റെ വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. രോഹിത്തിനും സെഞ്ചുറികൾ നേടാനാകും.” ഹഫീസ് കോഹ്ലിയെ വിമർശിച്ചു.
“വിരാട് നന്നായി കളിച്ചില്ലെന്ന് ഞാൻ പറയുന്നില്ല. 97ൽ എത്തുന്നതുവരെ അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. അവസാനത്തെ മൂന്ന് സിംഗിൾസ്, അദ്ദേഹം എടുത്തത്. ബൗണ്ടറികൾ അടിക്കുന്നതിന് പകരം അദ്ദേഹം സിംഗിളുകൾക്കായി തിരയുകയായിരുന്നു. അവൻ 97-ലും 99-ലും പുറത്തായാൽ ആർക്കാണ് പ്രശ്‌നം. ടീം എല്ലായ്പ്പോഴും മുകളിലായിരിക്കണം.” ഹഫീസ് കൂട്ടിച്ചേർത്തു.