ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്നിങ്സിൽ വിരാട് കോഹ്ലി നിരവധി നാഴികക്കല്ലുകൾ ആണ് മറികടന്നത്. ഇന്ന് അർധ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ താറ്റമായി കോഹ്ലി മാറി. ഇത് 119ആം തവണയാണ് ഏകദിനത്തിൽ കോഹ്ലി അമ്പതോ അതിലധികമോ റൺസ് എടുക്കുന്നത്.
ശ്രീലങ്കയുടെ ഇതിഹാസ താരം കുമാർ സംഗക്കാരയയുടെ 118 എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. ഇനി 145 തവണ 50ൽ കൂടുതൽ റൺസ് നേടിയ സച്ചിൻ മാത്രമെ കോഹ്ലിക്ക് മുന്നിൽ ഉള്ളൂ. ഇന്നത്തെ ഇന്നിംഗ്സോടെ കോഹ്‌ലി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്തെത്തി.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഏകദിന ലോകകപ്പിൽ 1500 റൺസ് കടക്കുന്ന മൂന്നാമത്തെ ബാറ്ററും രണ്ടാമത്തെ ഇന്ത്യൻ താരവുമായി. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും (45 മത്സരങ്ങളിൽ 2278 റൺസ്), മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും (46 മത്സരങ്ങളിൽ 1743 റൺസ്) മാത്രമാണ് ഏകദിന ലോകകപ്പിൽ കോഹ്‌ലിയെക്കാൾ കൂടുതൽ റൺസ് നേടിയത്.