ലോകകപ്പിലെ സെമി സാധ്യതകള്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന മത്സര ഫലമാണ് ഇന്ന് പാക്കിസ്ഥാന്, ന്യൂസിലാണ്ട് മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ക്ക് ഇന്ന് വിജയം ആക്കം കൂട്ടും. മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ ടോസ് നേടി പാക്കിസ്ഥാന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കെയിന്‍ വില്യംസൺ ക്യാപ്റ്റന്‍സി സ്ഥാനത്തേക്കും ടീമിലേക്കും തിരികെ എത്തുമ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. വില്യംസൺ വിൽ യംഗിന് പകരം ടീമിലെത്തുമ്പോള്‍ മാറ്റ് ഹെന്റിയ്ക്ക് പകരം ഇഷ് സോധി ടീമിലേക്ക് എത്തുന്നു. ജെയിംസ് നീഷത്തിന് പകരം മാര്‍ക്ക് ചാപ്മാനും ന്യൂസിലാണ്ട് നിരയിലേക്ക് എത്തുന്നു. പാക് നിരയിൽ ഉസാമ മിറിന് പകരം ഹസൻ അലി കളിയ്ക്കുന്നു.
ന്യൂസിലാണ്ട്: Devon Conway, Rachin Ravindra, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mark Chapman, Mitchell Santner, Ish Sodhi, Tim Southee, Trent Boult
പാക്കിസ്ഥാന്: Abdullah Shafique, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Iftikhar Ahmed, Saud Shakeel, Agha Salman, Shaheen Afridi, Hasan Ali, Mohammad Wasim Jr, Haris Rauf