ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം, 229 റൺസിലൊതുക്കി ഇംഗ്ലണ്ട്

Sports Correspondent

Englandrohit
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് പരാജയം നേരിട്ട് ഇന്ത്യ. ഇന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ഇന്ത്യ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് നേടിയത്. രോഹിത്തും സൂര്യകുമാര്‍ യാദവും ഒഴികെ മറ്റാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.

ഗില്ലിനെയും കോഹ്‍ലിയെയും ശ്രേയസ്സ് അയ്യരെയും നഷ്ടമായ ടീം 40/3 എന്ന നിലയിലേക്ക് വീണുവെങ്കിലും രോഹിത് ശര്‍മ്മ – കെഎൽ രാഹുല്‍ കൂട്ടുകെട്ട് ടീമിന്റെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചു.

Rohitsharma

91 റൺസ് നേടി ഈ കൂട്ടുകെട്ട് ഇന്ത്യയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചുവെങ്കിലും 39 റൺസ് നേടിയ രാഹുലിനെ പുറത്താക്കി ഡേവിഡ് വില്ലിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 33 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 87 റൺസ് നേടി രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യ 164/5 എന്ന നിലയിൽ പ്രതിരോധത്തിലായി.

രോഹിത്തിനെ പുറത്താക്കി ആദിൽ റഷീദ് തന്നെ രവീന്ദ്ര ജഡേജയെയും പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. 49 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്.