കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നിരവധി വിധികൾ എതിരായി വരുന്നുണ്ട് എങ്കിലും റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിന് എതിരാണെന്ന് താൻ പറയില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇത്തരത്തിൽ ഉള്ള മാനുഷികമായ പിഴവുകളുമായി നമ്മൾ പൊരുതിയേ പറ്റൂ. ഞങ്ങളുടെ അല്ലാത്ത മത്സരങ്ങളിലും പിഴവുകൾ സംഭവിക്കുന്നുണ്ട്. കളി തന്നെ മാറുന്ന പിഴവുകൾ. അത് മാറണം എങ്കിൽ പുതിയ ടെക്നോളജി വന്നേ പറ്റൂ. ഇവാൻ പറയുന്നു.
റഫറിമാർ അവരുടെ ഏറ്റവും മികച്ചതാണ് ചെയ്യുന്നത്. അവരെ പഠിപ്പിക്കുന്നവരും ട്രെയിൻ ചെയ്യുന്നവരും കാര്യങ്ങൾ മെച്ചപ്പെടുതതേണ്ടതുണ്ട്. നഖം വെട്ടിയും ടൂത്ത് പിക്കും കയ്യിൽ നൽകി സിംഹത്തിനെ നേരിടാൻ പറയുന്നത് പോലെയാണ് ഞങ്ങളുടെ ലീഗിൽ റഫറിമാരെ അയക്കുന്നത്. അവർക്ക് ടെക്നോളജി സഹായം ഉണ്ടായാൽ മാത്രമെ അവർ മെച്ചപ്പെടുകയുള്ളൂ. ഇവാൻ പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ ആറോ ഏഴോ വർഷമായി വാർ ടെക്നോളജികൾ ഉണ്ട്. ഇങ്ങനെ മോശം വിധികൾ വന്നാൽ, ലീഗ് മെച്ചപ്പെടാതിരുന്നാൽ ലീഗിൽ ഉള്ള താല്പര്യം പലർക്കും പോകും. വിദേശ താരങ്ങൾ ലീഗിൽ വാർ ഇല്ല എന്ന് അറിഞ്ഞാൽ വരാൻ മടിക്കുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു.