ആറാം മത്സരവും വിജയിച്ച് കേരളം, സയ്യിദ് മുഷ്താഖലിയിൽ ക്വാർട്ടർ ഉറപ്പിച്ചു

Newsroom

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ ആറാം വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കേരളം 50 റൺസിന്റെ വിജയമാണ് നേടിയത്. കേരളം ഉയർത്തിയ 184 എന്ന സ്കോർ ചെയ്സ് ചെയ്ത ഒഡീഷ 133 റണ്ണിന് ഓളൗട്ട് ആയി‌. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റും ശ്രേയസ് ഗോപാൽ 4 വിക്കറ്റും വീഴ്ത്തി ഗംഭീര ബൗളിങ് കാഴ്ചവെച്ചു. ബേസി തമ്പി ഒരു വിക്കറ്റും നേടി‌. ഈ വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. 6 മത്സരങ്ങളിൽ 6ഉം വിജയിച്ച് 24 പോയിന്റുമായി കേരളം ഒന്നാമത് നിൽക്കുകയാണ്‌.

കേരള 23 09 21 11 45 35 526

സഞ്ജു സാംസന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ ഒഡീഷക്ക് എതിരെ കേരളം 20 ഓവറിൽ 183/4 എന്ന സ്കോറാണ് ആദ്യം ഉയർത്തിയത്. അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നു. സഞ്ജു 31 പന്തിൽ നിന്ന് 55 റൺസ് എടുത്തു. നാലു സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

വരുൺ നായർ 38 പന്തിൽ നിന്ന് 48 റൺസും എടുത്തു. വിഷ്ണു വിനോട് 33 പന്തിൽ നിന്ന് 35 റൺസ്, രോഹൻ എസ് കുന്നുമ്മൽ 12 പന്തിൽ 16, ബാസിത് 3 പന്തിൽ 5 എന്നിവരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.