പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. സ്വന്തം രാജ്യത്തെ നയിക്കുക എളുപ്പമല്ല എന്നും അത് പൂമെത്തയാണെന്ന് കരുതരുത് എന്നും അഫ്രീദി പറഞ്ഞു. എതിരാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ പോലും ബാബർ തയ്യാറാകുന്നില്ല എന്നും അഫ്രീദി പറഞ്ഞു.
“സമ്മർദം ചെലുത്തുക എന്നത് ക്യാപ്റ്റന്റെ ജോലിയാണ്, ഒരു പേസർ ബൗൾ ചെയ്യുന്നു, സ്ലിപ്പ് ഇല്ലേ? 12 പന്തിൽ നാല് ആവശ്യമാണ്, സമ്മർദ്ദം ചെലുത്തുകയാണ് ക്യാപ്റ്റൻ അപ്പോൾ ചെയ്യേണ്ടത്. ഓസ്ട്രേലിയക്കാർ എന്താണ് ചെയ്യുന്നത്? അവർ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയാൽ ഉടൻ സ്ലിപ് കൊണ്ടുവരും. പാകിസ്ഥാനെതിരെ ചെയ്തതുപോലെ, സമ്മർദം ചെലുത്താൻ അവരുടെ എല്ലാ കളിക്കാരെയും അവർ സർക്കിളിൽ നിർത്തും” അഫ്രീദി പറഞ്ഞു.
“നിങ്ങളുടെ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആകുന്നത് അഭിമാനമുള്ള കാര്യമാണ്, പക്ഷേ അത് റോസാപ്പൂക്കൾ വിരിച്ച കിടക്കയല്ല. നിങ്ങൾ നല്ലത് ചെയ്യുമ്പോൾ, എല്ലാവരും നിങ്ങളെ പ്രശംസിക്കും, നിങ്ങൾ നല്ലത് ചെയ്യാത്തപ്പോൾ, നിങ്ങളെയും ഹെഡ് കോച്ചിനെയും എല്ലാവരും കുറ്റപ്പെടുത്തും,” അഫ്രീദി കൂട്ടിച്ചേർത്തു.