അടുത്ത തലമുറയെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു കളിക്കാരൻ പോലും നിലവിലെ പാകിസ്താൻ ടീമിലില്ലെന്ന് അക്തർ. “ഈ ടീമിന് പ്രചോദനം നൽകുന്ന ഒരു ക്രിക്കറ്റ് താരം ഉണ്ടെങ്കിൽ എന്നോട് ഒരു കാര്യം പറയൂ. വഖാർ യൂനിസ്, വസീം അക്രം, ഇമ്രാൻ ഖാൻ, സ്റ്റീവ് വോ, അലൻ ബോർഡർ, വിവ് റിച്ചാർഡ്സ് തുടങ്ങിയവരെ കണ്ടാണ് ഞാൻ വളർന്നത്. പാകിസ്ഥാൻ ടീമിലെ ഏത് ക്രിക്കറ്റ് കളിക്കാരനാണ് കുട്ടികൾക്ക് കായിക വിനോദം തിരഞ്ഞെടുക്കാൻ വേണ്ടത്ര പ്രചോദനം നൽകുന്നത്?” അക്തർ ചോദിച്ചു.
“എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഞങ്ങളുടെ പഴയ വീഡിയോകൾ കാണുന്നത്? ഞങ്ങൾ തലമുറയെ പ്രചോദിപ്പിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഞാൻ പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുണ്ട്, എന്റെ ഹൃദയം ബ്ലീഡ് ചെയ്യുന്ന തരത്തിലായിരുന്നു കളിച്ചത്. ഞാൻ ഇപ്പോൾ ബാബറിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ശരിക്കുമൊരു ക്യാപ്റ്റനായി മാറാൻ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു. ഞങ്ങൾ ഇനി നാല് ടീമുമായാണ് കളിക്കുന്നത്, അവയെല്ലാം ജയിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു
“ശരിയായ ആളുകളെ കളിപിക്കണം. ഫഖറിനെ തിരികെ കൊണ്ടുവരിക, ആക്രമിക്കാനുള്ള ലൈസൻസ് നൽകുക. സമനെ കൊണ്ടുവരിക, ആക്രമണാത്മകമായി കളിക്കുക. ബാബർ 120 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യണം. 80, 90 സ്‌ട്രൈക്ക് റേറ്റിലാണ് പാകിസ്ഥാൻ ബാറ്റ് ചെയ്യുന്നത്. പാകിസ്ഥാൻ എല്ലാ മത്സരത്തിലും 150 ഡോട്ട് ബോളുകൾ കളിക്കുന്നു. ഞങ്ങൾക്ക് ആക്രമിച്ചു കളിക്കാൻ പേടിയാണ്,” അക്തർ പറഞ്ഞു