ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ പരാജയം നേരിട്ട പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം, മോശം ബൗളിങും ഫീൽഡിങും ആണ് പരാജയത്തിന് കാരണമായത് എന്ന് പറഞ്ഞു. 360നു മുകളിൽ റൺസ് വഴങ്ങിയ പാകിസ്താൻ നിരവധി ക്യാച്ചുകൾ വിട്ടു കളയുകയും ചെയ്തിരുന്നു. ഇത് മുതലാക്കിയാണ് ഓസ്ട്രേലിയൻ ഓപ്പണർമാർ സെഞ്ച്വറി നേടിയത്.
“ഞങ്ങൾ ബൗളിംഗിൽ മികച്ച നിലവാരം പുലർത്തിയിരുന്നില്ല. വാർണറെപ്പോലെയുള്ള ഒരാളുടെ ക്യാച്ച് നിങ്ങൾ കൈവിട്ടാൽ, അവൻ നിങ്ങളെ വെറുതെവിടില്ല. ഇതൊരു വലിയ സ്‌കോറിംഗ് ഗ്രൗണ്ടാണ്, പിഴവിന്റെ മാർജിൻ വളരെ കുറവാണ്.” ബാബർ പറഞ്ഞു.
“അവസാനം വലിയ സ്കോറിലേക്ക് എത്താതെ തിരിച്ചുവരാൻ ആയതിന്റെ മുഴുവൻ ക്രെഡിറ്റ് ഫാസ്റ്റ് ബൗളർമാർക്കു ഞാൻ നൽകുന്നു. ഞങ്ങൾക്ക് ഇത് ചെയ്സ് ചെയ്യാൻ കഴിയും എന്ന് കരുതിയിരുന്നു, ഞങ്ങൾ ഇത് പണ്ട് ചെയ്തു. എന്നാൽ മധ്യ ഓവറുകളിൽ വലിയ കൂട്ടുകെട്ടുകൾ നേടാനായില്ല.” ബാബർ പറഞ്ഞു.