പാക്കിസ്ഥാനെതിരെ റൺ വേട്ടയുമായി ഓസ്ട്രേലിയ, 367 റൺസ്, ഷഹീന്‍ അഫ്രീദിയ്ക്ക് 5 വിക്കറ്റ്

Sports Correspondent

Warnermarsh
Download the Fanport app now!
Appstore Badge
Google Play Badge 1

നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തിൽ കളി മറന്ന് പാക് ബൗളര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ റൺ മല തീര്‍ത്തപ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.