ബെൻ സ്റ്റോക്സ് ഫിറ്റ്നസ് വീണ്ടെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിൽ കളിക്കും എന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു. ജിമ്മിൽ പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു ബെൻ സ്റ്റോക്സിന് ഹിപ്പിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് സ്റ്റോക്ക്സ് വിട്ടുനിന്നിരുന്നു. ആ മൂന്ന് മത്സരങ്ങളിൽ രണ്ടും ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു.
“ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഇങ്ങനെ ഒരു പരിക്ക് വന്നത് നിരാശാജനകമായ കാര്യമായിരുന്നു,” എന്ന് സ്റ്റോക്സ് പറഞ്ഞു. “എന്നാൽ ഫിറ്റ്നസിലേക്ക് മടങ്ങിയെത്താൻ ഞാൻ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അടുത്ത മത്സരം മുതൽ താൻ ഉണ്ടാകും.” സ്റ്റോക്സ് പറഞ്ഞു
അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് സ്റ്റോക്സ് പറഞ്ഞു.
“ഈ ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അഫ്ഗാനിസ്ഥാനോടുള്ള തോൽവി നിരാശാജനകമായിരുന്നു, പക്ഷേ ദിവസാവസാനം, ഒരു ലോകകപ്പിൽ ഞങ്ങൾക്ക് ഒരു ക്രിക്കറ്റ് കളി തോറ്റു എന്നേയുള്ളൂ. എല്ലാവരും മത്സരങ്ങൾ തോൽക്കും. ഞങ്ങൾക്ക് ഇനിയും ഒരുപാട് ക്രിക്കറ്റ് കളിക്കാനുണ്ടെന്ന് മനസ്സിലാക്കുക.” സ്റ്റോക്സ് പറഞ്ഞു.