പാകിസ്താൻ അവരുടെ ഫുട്ബോൾ ടീം പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈനുമായി പിരിഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് ആദ്യമായി പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ ആണ് തീരുമാനം. കോൺസ്റ്റന്റൈനു കീഴിൽ കംബോഡിയയെ തോൽപ്പിക്കാൻ പാകിസ്താനായിരുന്നു. രണ്ടർ ആഴ്ച മുമ്പ് മാത്രമായി കോൺസ്റ്റന്റൈൻ പാകിസ്താൻ ടീമിന്റെ ചുമതലയേറ്റത്. എന്നാൽ കംബോഡിയ മത്സരം വരെ മാത്രമായിരുന്നു കോൺസ്റ്റന്റൈന്റെ കരാർ എന്ന് പാകിസ്താൻ അറിയിച്ചു.
ഭാവിയിൽ വീണ്ടും കോൺസ്റ്റന്റൈനെ പരിശീലക സ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കും എന്ന് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. പാകിസ്താന്റെ 13 മത്സരങ്ങളുടെ തുടർ പരാജയങ്ങൾക്ക് അന്ത്യം ഇടാൻ കോൺസ്റ്റന്റൈന് ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി ആണ് കോൺസ്റ്റന്റൈന് ദീർഘകാല കരാർ നൽകാൻ പാകിസ്താന് പറ്റാത്തതിന് കാരണം.
ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ കോൺസ്റ്റന്റൈൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ഈസ്റ്റ് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.