മുഹമ്മദ് ഷമിയെ പോലൊരു ബൗളറെ ആദ്യ ഇലവിൽ ഉൾപ്പെടാതിരിക്കുന്നത് ഒരു എളുപ്പമുള്ള കാര്യമല്ല എന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു പരാസ് മാംബ്രെ. ലോകകപ്പിലെ ഇന്ത്യയുടെ മൂന്ന് ഓപ്പണിംഗ് മത്സരങ്ങളിലും ഷമിയെ ഉൾപ്പെടുത്തിയിരുന്നില്ല.
“ഇത് ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല. ഞങ്ങൾ അവനുമായി വ്യക്തമായ ചർച്ചകൾ നടത്തിയിരുന്നു. ഞങ്ങൾ ഒരു സ്ക്വാഡ് തിരഞ്ഞെടുക്കുമ്പോഴെല്ലാം, ഞങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ വളരെ വ്യക്തമാണ്. ഞങ്ങൾ ഒരു സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നത് ആ വിക്കറ്റിനുള്ള ഏറ്റവും മികച്ചത് എന്ന് നോക്കിയാണ്.” പരാസ് പറഞ്ഞു.
“അങ്ങനെ വരുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അവസരം നഷ്ടമാകുമെന്ന് ഞാൻ കരുതുന്നു. ഷമി, അശ്വിൻ ഇവർക്ക് എല്ലാം അവസരം നഷ്ടപ്പെടുന്നു. ആ തീരുമാനം എടുക്കാൻ പ്രയാസമാണ്, നിങ്ങൾക്ക് പതിനൊന്ന് പേരെ മാത്രമേ കളത്തിൽ ഇറക്കാൻ ആകൂ” പരസ് മാംബ്രെ പറഞ്ഞു.