ഇന്ന് സയ്യിദ് മുഷ്താഖ് അലിയിൽ പഞ്ചാബ് ഇന്ത്യൻ ടി20 ക്രിക്കറ്റിൽ ഒരു റെക്കോർഡ് കുറിച്ചു. ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ടീമായി പഞ്ചാബ് മാറി. റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിൽ നടന്ന റെക്കോർഡ് തകർത്ത പ്രകടനത്തിൽ, ആന്ധ്രാപ്രദേശിനെതിരെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് ആണ് പഞ്ചാബ് നേടിയത്.
2013ൽ പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കെതിരെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) സ്ഥാപിച്ച 263 എന്ന മുൻ റെക്കോർഡ് ആണ് മറികടന്നത്. അഭിഷേക് ശർമ്മ 51 പന്തിൽ 112 റൺസ് നേടി പഞ്ചാബിനെ ഇന്ന് ബാറ്റു കൊണ്ട് നയിച്ചു. ഒമ്പത് ഫോറും ഒമ്പത് സിക്സും താരം നേടി.
26 പന്തിൽ 6 ഫോറും 9 സിക്സും സഹിതം 87 റൺസെടുത്ത അൻമോൽപ്രീത് സിംഗും വെടിക്കെട്ട് നടത്തി. 2013-ലെ മത്സരത്തിൽ ആർ സി ബി അടിച്ച ഒരു കളിയിൽ 21 സിക്സറുകൾ എന്ന റെക്കോർഡ് ഇന്ന് 22 സിക്സ് അടിച്ച് കൊണ്ടും പഞ്ചാബ് മറികടന്നു. ഇന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആന്ധ്രാപ്രദേശ് 170 റൺസ് മാത്രമെ എടുത്തുള്ളൂ. പഞ്ചാബ് 105 റൺസിന്റെ വിജയം നേടി.