എച്ച്എസ് പ്രണോയ് ഡെന്മാർക്ക് ഓപ്പണിൽ നിന്ന് പിന്മാറി.

Newsroom

Picsart 23 10 17 11 24 44 096
Download the Fanport app now!
Appstore Badge
Google Play Badge 1

എച്ച്എസ് പ്രണോയ് ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ നിന്ന് പിന്മാറി. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പ്രണോയ് നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ആണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. പരിക്ക് കാരണം അദ്ദേഹത്തിന് രണ്ടോ മൂന്നോ ആഴ്ചകൾ പുറത്ത് ഇരിക്കേണ്ടിവരും.

പ്രണോയ് 23 10 17 11 24 37 738

“ഞങ്ങൾ ഈ മാസം ഒരു ടൂർണമെന്റും കളിക്കാൻ പോകുന്നില്ല. എനിക്ക് 2-3 ആഴ്ചകൾ പുറത്തിരിക്കേണ്ടിവരും, അതിനാൽ എനിക്ക് ഡെന്മാർക്കിലും ഫ്രാൻസിലും കളിക്കാൻ കഴിയില്ല,” പ്രണോയ് പറഞ്ഞു.

പ്രണോയ് അഭാവത്തിൽ, ലക്ഷ്യ സെൻ ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. തായ്‌ലൻഡിന്റെ കാന്തഫോൺ വാങ്‌ചറോയനെതിരെ ആകും ലക്ഷ്യ സെനിന്റെ ആദ്യ മത്സരം. നേരിടാൻ സാധ്യതയുണ്ട്. പിവി സിന്ധു ആദ്യ റൗണ്ടിൽ സ്‌കോട്ട്‌ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെയാണ് നേരിടുക.

കിഡംബി ശ്രീകാന്ത് തന്റെ ഉദ്ഘാടന മത്സരത്തിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിടും. ലോക ഒന്നാം നമ്പർ ജോഡികളായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മലേഷ്യയുടെ ഓങ് യൂ സിൻ, ടിയോ ഈ യി എന്നിവരെയാണ് ആദ്യം നേരിടുന്നത്.