ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ ഒരു പരമ്പര നടക്കാത്തത് ആണ് നല്ലത് എന്നും നടന്നാൽ ഇന്ത്യയുടെ പൂർണ്ണ ആധിപത്യമാകും കാണാൻ ആവുക എന്നും ഗൗതം ഗംഭീർ പറഞ്ഞു ഇരു ടീമുകളുടെയും നികവാരം തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ആസ്വദിക്കുന്ന ആധിപത്യം ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റിന് നല്ല വാർത്തയല്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ വിശ്വസിക്കുന്നു.
അഹമ്മദബാദിൽ ഇന്ത്യയുടെ പൂർണ്ണ ആധിപത്യമായിരുന്നു കണ്ടത്. മുമ്പ് ഇന്ത്യയെ പാകിസ്ഥാൻ പണ്ട് ഇങ്ങനെ തോൽപ്പിക്കാറുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയാണ് ആധിപത്യം പുലർത്തുന്നത്. ഇത് ഉപഭൂഖണ്ഡ ക്രിക്കറ്റിന് മോശമാണ്. ഗംഭീർ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ പരമ്പരയുണ്ടെങ്കിൽ അത് ആവേശകരമായിരിക്കും എന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഇന്ത്യ-പാകിസ്ഥാൻ പരമ്പര നടന്നാൽ അത് കോമ്പിറ്റിറ്റീവ് ആകില്ല ഇന്ത്യൻ ആധിപത്യമാകും കാണാൻ ആവുക. കാരണം ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്,” അദ്ദേഹം സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.