മെസ്സിയും ഇന്റർ മയാമിയും നവംബറിൽ ചൈനയിൽ കളിക്കും

Newsroom

അടുത്ത മാസം ലയണൽ മെസ്സി ചൈനയിലേക്ക് യാത്ര തിരിക്കും. രണ്ട് സൗഹൃദ മത്സരങ്ങൾ ചൈനയിൽ കളിക്കാനുള്ള കരാറിൽ ഇന്റർ മിയാമി ഒപ്പുവെച്ചു. ലയണൽ മെസ്സിയുടെ ഈ സീസണിലെ അവസാന മത്സരങ്ങൾ ആകും ഇത്.

മെസ്സി 23 08 20 09 19 24 616

നവംബർ 5 ന് ചൈനയിലെ ക്വിംഗ്‌ഡാവോ ഹൈനിയുവിനെതിരെയും തുടർന്ന് നവംബർ 8 ന് ചൈനയിലെ ചെങ്ഡുവിൽ ചെങ്‌ഡു റോങ്‌ചെങിനെതിരെയും ആകും മത്സരങ്ങൾ. 50,000-ത്തിനും 60,000നും ഇടയിൽ ആരാധകരെ ഉൾക്കൊള്ളാൻ പറ്റുന്ന സ്റ്റേഡിയങ്ങളണ് ഇവ.

MLS പ്ലേഓഫിന് യോഗ്യത നേടാനാവാത്തത് കൊണ്ട് ഇന്റർ മയാമിയുടെ സീസൺ ഒക്ടോബർ അവസാനത്തോടെ തീരും. ഇതിനു ശേഷമാകും ചൈനയിലേക്കുള്ള യാത്ര. ഇന്റർ മിയാമിക്ക് ഒപ്പം മെസ്സി, ബുസ്കറ്റ്സ്, ജോർദി ആൽബ എന്നിവരും ചൈനയിൽ എത്തും. മെസ്സി തന്റെ കരിയറിൽ ഇതിനു മുമ്പ് ഏഴ് തവണ ചൈനയിലേക്ക് പോയിട്ടുണ്ട്.