ഇന്ന് നടന്ന മത്സരം ഐ സി സി നടത്തുന്ന പരുപാടി ആയല്ല മറിച്ച് ബിസിസിഐ നടത്തുന്ന പരിപാടിയായാണ് അനുഭവപ്പെട്ടത് എന്ന് പാകിസ്താൻ ടീം ഡയറക്ടർ മിക്കി ആർതർ. പാകിസ്താൻ ആരാധകർ ഇല്ലാതിരുന്നതും ഒപ്പം ഡി ജെ പാകിസ്താനു വേണ്ടി അനൗൺസ്മെന്റ് നടത്താതെ ഇന്ത്യയെ മാത്രം പിന്തുണച്ചതും ആണ് പാകിസ്താൻ ഡയറക്ടറെ രോഷാകുലനാക്കിയത്.
“സത്യസന്ധത പുലർത്തിയാൽ ഇതൊരു ഐസിസി ഇവന്റായി തോന്നിയില്ല. ഒരു ബിലാറ്ററർ പരമ്പര പോലെ തോന്നി; ബിസിസിഐ പരിപാടി പോലെയാണ് തോന്നിയത്. ഈ രാത്രിയിൽ ‘ദിൽ ദിൽ പാകിസ്ഥാൻ’ എന്ന് മൈക്കിലൂടെ വരുന്നത് ഞാൻ കേട്ടില്ല,ഇന്ത്യക്ക് മാത്രമായിരുന്നു അനൗൺസ്മെന്റുകൾ” ആർതർ പറഞ്ഞു
“എകപക്ഷീയമായ ആരാധകരുടെ പിന്തുണയും ഈ പരാജയത്തിൽ ഒരു പങ്ക് വഹിക്കുന്നു, പക്ഷേ ഞാൻ അത് ഒരു ഒഴികഴിവായി ഉപയോഗിക്കാൻ പോകുന്നില്ല, ഞങ്ങൾ എങ്ങനെ ഇന്ത്യയെ നേരിട്ടു എന്നത് ആണ് കാര്യം. ഇന്ന് പാകിസ്താൻ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്.” ആർതർ കൂട്ടിച്ചേർക്കുന്നു.