താൻ ഗെയ്ലിന്റെ സിക്സ് റെക്കോർഡ് തകർത്തതിൽ ഗെയ്ല് സന്തോഷവാനായിരിക്കും എന്ന് രോഹിത് ശർമ്മ പറഞ്ഞു. ഇന്നലെ ഇന്ത്യൻ ക്യാപ്റ്റൻ അഫ്ഗാനിസ്താനെതിരെ അഞ്ചു സിക്സ് അടിച്ച് ഗെയ്ലിന്റെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ, എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. താൻ ഗെയ്ലിന്റെ റെക്കോർഡ് ആണ് മറികടന്നത് എന്ന് അറിയാം എന്നും എന്നാൽ ഗെയ്ല് സിക്സ് അടിക്കുന്ന മെഷീൻ ആണെന്നും രോഹിത് പറഞ്ഞു.
എന്റെ നല്ല സുഹൃത്ത് ആണ് ക്രിസ് ഗെയ്ൽ. യൂണിവേഴ്സ് ബോസ് യൂണിവേഴ്സ് ബോസ് ആണ്. അദ്ദേഹം ഒരു സിക്സ് അടിക്കുന്ന യന്ത്രമാണ്, ഞങ്ങൾ രണ്ടുപേരും 45-ാം നമ്പർ ജേഴ്സി അണ് ധരിക്കുന്നട്ഃ, അതിനാൽ അദ്ദേഹവും സന്തോഷവാനായിരിക്കണം. രോഹിത് പറഞ്ഞു. ഇന്നലെ രോഹിതിനെ അഭിനന്ദിച്ച് ഗെയ്ല് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു..
“ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് ഇത്ര സിക്സറുകൾ അടിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, ഞാൻ ഒന്നിലും സംതൃപ്തനാകുന്ന വ്യക്തിയല്ല. എന്നാൽ ഈ ചെറിയ ചെറിയ സന്തോഷ നിമിഷം ഞാൻ ആസ്വദിക്കുന്നു” രോഹിത് പറഞ്ഞു.