“ഫേവറിറ്റുകൾ ആണെന്ന് ഇന്ത്യ കരുതുന്നില്ല, ഒരു മത്സരം എന്ന നിലയിൽ മുന്നോട്ട് പോകും” – രോഹിത് ശർമ്മ

Newsroom

ഇന്ത്യയിൽ ആണ് ലോകകപ്പ് നടക്കുന്നത് എങ്കിലും ഏകദിന ലോകകപ്പ് ഫേവറിറ്റുകളാണ് തങ്ങൾ എന്ന് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകകപ്പിന് മുന്നോടിയായി ബ്രോഡ്കാസ്റ്റർ സംഘടിപ്പിച്ച ക്യാപ്റ്റൻ മീറ്റിൽ സംസാരിക്കുക ആയിരുന്ന രോഹിത് ശർമ്മ. ടീം അധികം മുന്നോട്ട് നോക്കുന്നില്ലെന്നും ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ എന്നും രോഹിത് പറഞ്ഞു.

രോഹിത് ശർമ്മ 23 10 05 00 04 13 601

“ലോകകപ്പിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഇന്ത്യക്ക് മേൽ ഈ ഫേവറിറ്റ് ടാഗ് ഉണ്ടായിരുന്നു , പക്ഷേ എനിക്ക് പറയാൻ കഴിയുന്നത് ഞങ്ങൾ പരമാവധി ശ്രമിക്കാനും മികച്ചത് നൽകാനും ടൂർണമെന്റ് ആസ്വദിക്കാനും പോകുകയാണ്. ഈ സമയത്ത് എനിക്ക് ഇത്രയേ പറയാൻ കഴിയൂ, കാരണം ഇത് വളരെ നീണ്ട ടൂർണമെന്റാണ്” രോഹിത് പറഞ്ഞു.

ഞങ്ങൾ ഒരു സമയം ഒരു മത്സരം എന്ന നിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മുന്നോട്ട് പോകാനും ആണ് ശ്രമിക്കുന്നത്. അത് പ്രധാനമാണ്. രോഹിത് ശർമ്മ പറഞ്ഞു.