ഏഷ്യന്‍ ഗെയിംസ് ടി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് 23 റൺസിന്റെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 202/4 എന്ന സ്കോര്‍ നേടിയപ്പോള്‍ നേപ്പാളിന് 179 റൺസ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാള്‍ 49 പന്തിൽ 100 റൺസും 15 പന്തിൽ 37 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 25 റൺസുമായി ശിവം ഡുബേയും അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തു. റുതുരാജ് ഗായക്വാഡ് 25 റൺസും നേടി.
32 റൺസ് നേടിയ ദീപേന്ദ്ര സിംഗ് ഐറി ആണ് നേപ്പാളിന്റെ ടോപ് സ്കോറര്‍. കുശൽ ഭുര്‍ട്ടൽ(28), കുശൽ മല്ല(29), സന്ദീപ് ജോറ(29) എന്നിവരും ബാറ്റിംഗിൽ ടീമിനായി പൊരുതി നോക്കി. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി, അവേശ് ഖാന് എന്നിവര്‍ 3 വിക്കറ്റ് നേടി.