ഏഷുഅൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നേപ്പാളിനെതിരെ 203 റൺസ് എന്ന ടാർഗറ്റ് ഉയർത്തി. 20 ഓവറിൽ 202-4 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറി ആണ് ഇന്ത്യക്ക് കരുത്തായത്. ജയ്സ്വാൾ 49 പന്തിൽ നിന്ന് 100 റൺസ് എടുത്തു. ടി20 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി യശസ്വി ഇതോടെ മാറി.
7 സിക്സും 8 ഫോറും ജയ്സ്വാൾ ഇന്ന് പറത്തി. ജയ്സ്വാൾ അക്രമിച്ചു കളിച്ചു എങ്കിലും മറുവശത്ത് ഉള്ളവർ ആ പാത പിന്തുടരാത്തത് ഇന്ത്യയെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞു. റുതുരാജ് ഗെയ്ക്വാദ് 25ഉം ശുവം ദൂബെ 25ഉം എടുത്തു എങ്കിലും അത് വേഗത്തിൽ ആയിരുന്നില്ല. അവസാനം 15 പന്തിൽ 37 റൺസ് അടിച്ച റിങ്കു സിംഗ് ആണ് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത്. റിങ്കു 4 സിക്സുകളും 2 ഫോറും പറത്തി.
𝐘𝐚𝐬𝐡𝐚𝐬𝐯𝐢 𝐉𝐚𝐢𝐬a koi nahi 🔥🙌
The star batter smashes a 💯 in India's first-ever men's cricket match at the #AsianGames, becoming the youngest Indian to do so 🏏#SonySportsNetwork #Cheer4India #Hangzhou2022 #IssBaar100Paar #Cricket #YashasviJaiswal #TeamIndia |… pic.twitter.com/wGeFsBhjtb
— Sony Sports Network (@SonySportsNetwk) October 3, 2023