ഏവരെയും ഞെട്ടിച്ച് മലയാളി താരം ആൻസി സോജൻ!! ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ വെള്ളി

Newsroom

ഏഷ്യൻ ഗെയിംസിൽ അത്ഭുത പ്രകടനം നടത്തിൽ മലയാളി യുവതാരം ആൻസി സോജൻ. ലോംഗ് ജമ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കാൻ ആൻസി സോജൻ ഇടപ്പിള്ളിക്ക് ആയി.. 22കാരിയാ ആൻസി സോജൻ ചൈനയുടെ ഷിക്കി സിയോങ്ങിനെക്കാൾ 0.10 മീറ്റർ മാത്രം പിന്നിൽ ആയാണ് ഫിനിഷ് ചെയ്തത്. 6.63 മീറ്റർ ചാടാൻ ആൻസി സോജനായി.

ആൻസി സോജൻ 23 10 02 19 58 14 409

ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന ഷൈലി സിംഗ് അഞ്ചാം സ്ഥാനത്തെത്ത് ഫിനിഷ് ചെയ്ത് നിരാശപ്പെടുത്തി. 6.48 മീ ആയിരുന്നു ഷൈലിയുടെ മികച്ച ചാട്ടം.

തൃശൂർ സ്വദേശിനിയായ ആൻസി അണ്ടർ 21 വനിതാ ലോങ്ജമ്പിൽ റെക്കോഡ് നേടിയ താരമാണ്‌. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 100 ​​മീറ്റർ, 200 മീറ്റർ, ലോംഗ് ജമ്പ്, 4×100 റിലേ എന്നിവയിൽ എല്ലാം ആൻസി സ്വർണം നേടിയിട്ടുണ്ട്. തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 6.41 മീറ്റർ ചാടി ആൻസി നാലാം സ്ഥാനത്തെത്തിയിരുന്നു.‌.